ഗോള്‍ഡ് എക്സ്ചേഞ്ച് പദ്ധതിക്ക് തുടക്കമിട്ട് തനിഷ്ക്
Thursday, October 9, 2025 1:12 AM IST
തിരുവനന്തപുരം: ടാറ്റയുടെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുമായി ചേര്‍ന്ന് പുതിയ ‘ഗോള്‍ഡ് എക്സ്ചേഞ്ച്' പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്ത്യയിലെ വീടുകളില്‍ ഏകദേശം 25,000 ടണ്‍ സ്വര്‍ണം ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുണ്ട്.
ഈ സ്വര്‍ണം പുതിയ ഡിസൈനുകളിലേക്ക് മാറ്റാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനാണ് തനിഷ്ക് ലക്ഷ്യമിടുന്നത്.
എക്സ്ചേഞ്ച് ചെയ്യുന്ന സ്വര്‍ണത്തിന് മൂല്യത്തില്‍ 0% കുറവ് തനിഷ്ക് വാഗ്ദാനം ചെയ്യുന്നു. ഒക്ടോര്‍ 21 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക.