മോണ്ട്ര ഇലക്ട്രിക് ഇവിയേറ്റര് അവതരിപ്പിച്ചു
Thursday, October 9, 2025 11:19 PM IST
കൊച്ചി: മോണ്ട്ര ഇലക്ട്രിക്കിന്റെ ഏറ്റവും പുതിയ സ്മോള്‍ കൊമേഴ്ഷ്യല്‍ വാഹനമായ ഇവിയേറ്റര് കേരളത്തില്‍ അവതരിപ്പിച്ചു.
മോണ്ട്ര ഇലക്ട്രിക് എസ്സിവി സിഇഒ സാജു നായര്‍, മോണ്ട്ര ഇലക്ട്രിക് സൗത്ത് ആന്‍ഡ് വെസ്റ്റ് സോണല്‍ ഹെഡ് ആര്. ശ്രീവത്സന്‍, മാര്‍ക്കറ്റിംഗ് ഹെഡ് സതദിപ് ബാനര്‍ജി, ഓട്ടേബാന് കോര്പറേഷന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് വി.കെ. അരുണ്‍, ഓട്ടേബാന് കോര്പറേഷന് ജനറല്‍ മാനേജര്‍ ശരത് മുര്‍സില്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്.
ഏറ്റവും വലിയ എല്എഫ്പി ബാറ്ററി, ഇ ആക്സില്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റുകള് പോലുള്ള നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 7.4 കെഡബ്യുഎച്ച് എസി ചാര്‍ജര്‍ ഉപയോഗിച്ച് അഞ്ചു മണിക്കൂര്‍ 15 മിനിറ്റിലും, 3.3 കെഡബ്ല്യുഎച്ച് എസി ചാര്‍ജര്‍ ഉപയോഗിച്ച് 10 മണിക്കൂര്‍ 40 മിനിറ്റിലും 30 കെഡബ്ല്യുഎച്ച് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂര്‍ 17 മിനിറ്റിലും 20 ശതമാനം മുതല്‍ 100 ശതമാനം വരെ പൂര്‍ണ ചാര്‍ജിംഗ് സാധ്യമാകും.
വാഹനത്തിനും ബാറ്ററിക്കും ഏഴു വര്‍ഷം അല്ലെങ്കില്‍ 2.5 ലക്ഷം കിലോമീറ്റര്‍ വരെ വാറന്റി നല്കുന്നു. ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് സൗകര്യവും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.