കോയമ്പത്തൂരിൽ ജോസ് ആലുക്കാസ് ഗ്രാൻഡ് ഷോറൂം തുറന്നു
Saturday, October 11, 2025 11:44 PM IST
കോയമ്പത്തൂർ: ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ പുതിയ ഗ്രാൻഡ് ഷോറൂം കോയമ്പത്തൂരിൽ ഉദ്ഘാടനം ചെയ്തു.
ജോസ് ആലുക്കാസ് ഗ്രൂപ്പ് ബ്രാൻഡ് അംബാസഡറും ചലച്ചിത്രനടനുമായ ആർ. മാധവൻ ഉദ്ഘാടനം നിർവഹിച്ചു. ജോസ് ആലുക്കാസിന്റെ ആത്മകഥയായ ‘തങ്കം’ (ഗോൾഡ്) തമിഴ് പതിപ്പും നടൻ മാധവൻ പുറത്തിറക്കി.
ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്കാസ്, മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്കാസ്, പോൾ ആലുക്കാസ്, ജോൺ ആലുക്കാസ്, കോയമ്പത്തൂർ എംപി ഡോ. ഗണപതി രാജ്കുമാർ, കോയമ്പത്തൂർ സിറ്റി മേയർ കെ. രംഗനായകെ, ഡെപ്യൂട്ടി മേയർ ആർ. വെട്രിസെൽവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.