ഫോറം സൗത്ത് ബിഎൽആർ ഫെസ്റ്റ്: വന്പൻ ഗ്രാമഫോൺ പ്രദർശനത്തിന്
Saturday, October 11, 2025 11:44 PM IST
കൊച്ചി: ബംഗളൂരുവിലെ ഫോറം സൗത്ത് ബിഎൽആർ ഫെസ്റ്റ് മൂന്നാം എഡിഷനിൽ ബാക്ക് ടു ദ് ഫ്യൂച്ചർ എന്ന തീമിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ വാക്ക്-ത്രൂ ഗ്രാമഫോൺ പ്രദർശിപ്പിച്ചു. 40 അടി ഉയരമുള്ള ഈ ഗ്രാമഫോണിൽ ഉയർന്ന ശബ്ദമുള്ള ഹോൺ, ആധുനിക ഡിസൈൻ മോട്ടിഫുകൾ തുടങ്ങിയ ഫീച്ചറുകളുണ്ട്.
20 കരകൗശല വിദഗ്ധരുടെ 15 ദിവസത്തെ പ്രവർത്തന ഫലമായാണ് ഗ്രാമഫോൺ നിർമിച്ചത്. ദക്ഷിണ ബംഗളൂരു ജെപി നഗർ ബനശങ്കരിയിലെ കനകപുര റോഡിലാണ് ബിഎൽആർ ഫെസ്റ്റ് നടക്കുന്നത്.
ഉഷ ഉതുപ്പിന്റെ കച്ചേരി, ഷോപ്പിംഗ് എക്സിബിഷനുകൾ, ഇൻസ്റ്റലേഷനുകൾ, സംവാദങ്ങൾ, തത്സമയ പ്രകടനങ്ങൾ, ഷോപ്പിംഗ് അവസരങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായുണ്ടെന്ന് അധികൃതർ അറിയിച്ചു.