കെഎസ്എഫ്ഇ 81.39 കോടി രൂപ ഗാരന്റി കമ്മീഷനായി സർക്കാരിനു കൈമാറി
Saturday, October 11, 2025 4:53 AM IST
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) നടപ്പു സാന്പത്തിക വർഷത്തെ ഗാരന്റി കമ്മീഷന്റെ രണ്ടാം ഗഡു സർക്കാരിനു കൈമാറി. 81.39 കോടി രൂപ ആണ് കെഎസ്എഫ്ഇ സർക്കാരിന് കൈമാറിയത്.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജനും മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിലും ചേർന്നു ചെക്ക് കൈമാറി.
ചടങ്ങിൽ കെഎസ്എഫ്ഇ ഫിനാൻസ് ജനറൽ മാനേജർ എസ്. ശരത്ചന്ദ്രൻ, കന്പനി സെക്രട്ടറി എമിൽ അലക്സ്, ലെയ്സണ്‍ ഓഫീസർ ജി. ഗോപകുമാർ, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. മുരളി കൃഷ്ണപിള്ള, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്. അരുണ്‍ ബോസ്, കെഎസ്എഫ്ഇ എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. വിനോദ്, കെഎസ്എഫ്ഇ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.