വീല്‍ചെയറുകളും സ്ട്രെച്ചറുകളും നല്കി മുത്തൂറ്റ് ഫിനാന്‍സ്
Saturday, October 11, 2025 4:53 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാക്കനാട് സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് വീൽചെയറുകളും സ്ട്രെച്ചറുകളും കൈമാറി.
എറണാകുളം അസി. കളക്ടര്‍ പാര്‍വതി ഗോപകുമാര്‍, മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം മേഖല മാനേജര്‍ കെ.എസ്. വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്. വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്. ജീജ, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ എ.എസ്. ലിയ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് കാക്കനാട് സെസ് ബ്രാഞ്ച് മാനേജര്‍ യു.എസ്. രഞ്ജിത്ത്, കാക്കനാട് ബ്രാഞ്ച് മാനേജര്‍ ആശ ശിവരാമന്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വിഭാഗം കണ്ടന്റ് മാനേജര്‍ പി. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഴുവന്‍ വണ്‍ സ്റ്റോപ്പ് സെന്ററുകളും ഭിന്നശേഷിസൗഹൃദമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ കാക്കനാട് വണ്‍ സ്റ്റോപ്പ് സെന്ററിനെ ഭിന്നശേഷി സൗഹൃദപരമാക്കുന്നതിനായാണ് മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ പദ്ധതിപ്രകാരം രണ്ട് വീല്‍ചെയറുകള്‍, ഒരു ഫോള്‍ഡിംഗ് സ്ട്രെച്ചര്‍, ഒരു സ്ട്രെച്ചര്‍ ട്രോളി എന്നിവ നല്‍കിയത്.