മലബാര്‍ ഗോള്‍ഡ് ന്യൂസിലന്‍ഡില്‍ പുതിയ ഷോറൂം ആരംഭിച്ചു
Saturday, October 11, 2025 4:53 AM IST
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ന്യൂസിലാന്‍ഡിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഓക്ക്ലാന്‍ഡിലെ ബോട്ടണി ടൗണ്‍ സെന്ററിലാണ് കമ്പനിയുടെ ആദ്യ ഷോറൂം ആരംഭിച്ചത്. ഇതോടെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 14 രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കി. ബ്രാന്‍ഡിന്റെ അന്താരാഷ്ട്ര വിപുലീകരണ പദ്ധതിയില്‍ ന്യൂസിലാന്‍ഡിലെ പുതിയ ഷോറൂം ഒരു നാഴികക്കല്ലായി മാറുകയും ചെയ്തു.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ന്യൂസിലാന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ്, പോലീസ്-കായിക-വിനോദ മന്ത്രി മാര്‍ക്ക് മിച്ചല്‍ നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി. അബ്ദുള്‍ സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, സീനിയര്‍ ഡയറക്ടര്‍ സി. മായിന്‍കുട്ടി, മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.കെ. നിഷാദ്, കെ.പി. വീരാന്‍കുട്ടി, മാനുഫാക്ചറിംഗ് ഹെഡ് എ.കെ. ഫൈസല്‍, ഫിനാന്‍സ് ആൻഡ് അഡ്മിന് ഡയറക്ടര്‍ സി.എം.സി. അമീര്‍, മലബാര്‍ ഗ്രൂപ്പ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ഷാജി കക്കോടി, മറ്റു സീനിയര്‍ മാനേജ്മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.