ഒരു രൂപയ്ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബോചെ
Tuesday, October 14, 2025 10:53 PM IST
കൊച്ചി: ഒരു രൂപയ്ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്ന ആശയവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ഇന്‍ഷ്വറന്‍സ് അവതരിപ്പിച്ചു.
ഹാര്‍ട്ട് അറ്റാക്ക്, കാന്‍സര്‍ തുടങ്ങിയ 33 രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന 500 രൂപയുടെ പോളിസി ഒരു രൂപയ്ക്ക് ലഭ്യമാക്കുമെന്നു പദ്ധതി ഉദ്ഘാടനം ചെയ്തു ബോചെ അറിയിച്ചു.
ലൈഫ്, മെഡിക്കല്‍, വാഹന ഇന്‍ഷ്വറന്‍സ് രംഗത്തെ സേവനങ്ങളും പ്രമുഖ കമ്പനികളുമായുള്ള സഹകരണത്തോടെ ബോചെ ഇന്‍ഷ്വറന്‍സില്‍ ലഭ്യമാക്കും. കൊച്ചി റിനൈ ഹോട്ടലിലായിരുന്നു ബോചെ ഇന്‍ഷ്വറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങ്.
ഇന്‍ഷ്വറന്‍സിന്റെ ഏജന്റുമാരാകാന്‍ 9072366668 എന്ന നമ്പറില്‍ വിളിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.