ബിയോണ്ട് സ്ക്വയര്‍ ഫീറ്റ് പ്രഭാഷണവുമായി അസറ്റ് ഹോംസ്
Tuesday, October 14, 2025 10:53 PM IST
കൊച്ചി: അസറ്റ് ഹോംസ് സംഘടിപ്പിക്കുന്ന ബിയോണ്ട് സ്ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ 32-ാമത് പതിപ്പ് കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ ഉദ്ഘാടനം ചെയ്തു.
മലയാള സിനിമാഗാനങ്ങളിലെ ഭവനസങ്കല്പം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ വി. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ആഗോള പാര്‍പ്പിട ദിനാഘോഷത്തിന്റെ ഭാഗമായി ആര്‍ക്കിടെക്ചര്‍, സിവില്‍ എന്‍ജിനിയറിംഗ് വിദ്യാർഥികള്‍ക്കായി ഗുണനിലവാരമുള്ള സമുച്ചയങ്ങളുടെ നിര്‍മാണം എന്ന വിഷയത്തില്‍ ശില്പശാലയും ഡെമോണ്‍സ്ട്രേഷനും സംഘടിപ്പിച്ചു.