ന്യൂ​​ഡ​​ൽ​​ഹി: ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ല​​യി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ കു​​റ​​വ് കാ​​ര​​ണം, സെ​​പ്റ്റം​​ബ​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ ഭ​​ക്ഷ്യ​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം 1.54 % ആ​​യി കു​​റ​​ഞ്ഞു.

ഓ​​ഗ​​സ്റ്റി​​ൽ 2.07 ശ​​ത​​മാ​​ന​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. സെ​​പ്റ്റം​​ബ​​റി​​ൽ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് 2017 ജൂ​​ണി​​നു ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കാ​​ണി​​ത്. ഈ ​​നി​​ര​​ക്ക് റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ ല​​ക്ഷ്യ പ​​രി​​ധി​​യാ​​യ 2-6 ശ​​ത​​മാ​​ന​​ത്തി​​നു താ​​ഴെ​​യാ​​ണ്.

ഗ്രാ​​മ, ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ പ​​ണ​​പ്പെ​​രു​​പ്പ​​വും സെ​​പ്റ്റം​​ബ​​റി​​ൽ താ​​ഴ്ന്നു. ഗ്രാ​​മ​​ങ്ങ​​ളി​​ലെ പ​​ണ​​പ്പെ​​രു​​പ്പം ഓ​​ഗ​​സ്റ്റി​​ലെ 1.69 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് സെ​​പ്റ്റം​​ബ​​റി​​ൽ 1.07 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ പ​​ണ​​പ്പെ​​രു​​പ്പം ഓ​​ഗ​​സ്റ്റി​​ലെ 2.47 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 2.04 ശ​​ത​​മ​​ന​​ത്തി​​ലേ​​ക്കു താ​​ഴ്ന്നു.
പ​​ച്ച​​ക്ക​​റി​​ക​​ൾ, എ​​ണ്ണ​​ക​​ൾ, പ​​ഴ​​ങ്ങ​​ൾ, പ​​യ​​ർ​​വ​​ർ​​ഗ​​ങ്ങ​​ൾ, ധാ​​ന്യ​​ങ്ങ​​ൾ, ഇ​​ന്ധ​​നം എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​ധാ​​ന ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ല​​യി​​ൽ ഉ​​ണ്ടാ​​യ കു​​റ​​വാ​​ണ് ഇ​​തി​​ന് പ്ര​​ധാ​​ന കാ​​ര​​ണം.

ഭ​​ക്ഷ്യ​​വി​​ല​​ക്ക​​യ​​റ്റം നാ​​ലാം മാ​​സ​​വും നെ​​ഗ​​റ്റീ​​വ്

ഉ​​പ​​ഭോ​​ക്തൃ ഭ​​ക്ഷ്യ​​വി​​ല സൂ​​ചി​​ക സെ​​പ്റ്റം​​ബ​​റി​​ൽ -2.28% എ​​ന്ന പ​​ണ​​പ്പെ​​രു​​പ്പം രേ​​ഖ​​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം മാ​​സ​​മാ​​ണ് ഭ​​ക്ഷ്യ​​വി​​ല​​ക്ക​​യ​​റ്റം നെ​​ഗ​​റ്റീ​​വാ​​കു​​ന്ന​​ത്. ഓ​​ഗ​​സ്റ്റി​​ൽ -0.69 ശ​​ത​​മാ​​ന​​മാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. 2018 ഡി​​സം​​ബ​​റി​​നു ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കു​​മാ​​ണ് ഇ​​ത്. ഗ്രാ​​മീ​​ണ ഭ​​ക്ഷ്യ​​വി​​ല​​ക്ക​​യ​​റ്റം -2.17 ശ​​ത​​മാ​​ന​​മാ​​യി. അ​​തേ​​സ​​മ​​യം ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ഭ​​ക്ഷ്യ​​വി​​ല​​ക്ക​​യ​​റ്റം -2.47 ശ​​ത​​മാ​​ന​​വും രേ​​ഖ​​പ്പെ​​ടു​​ത്തി.


കേ​​ര​​ളം മു​​ന്നി​​ൽ

ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ പ​​ണ​​പ്പെ​​രു​​പ്പം കു​​റ​​ഞ്ഞ​​പ്പോ​​ൾ കേ​​ര​​ളം തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ന്പ​​താം മാ​​സ​​വും രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ​​ണ​​പ്പെ​​രു​​പ്പം ഉ​​ള്ള സം​​സ്ഥാ​​ന​​മാ​​യി. ഓ​​ഗ​​സ്റ്റി​​ലെ 9.04 ശ​​ത​​മാ​​നം നി​​ര​​ക്കി​​നെ അപേക്ഷിച്ച് സെ​​പ്റ്റം​​ബ​​റി​​ൽ 9.94 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു.

ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ് (2.98 %), ത​​മി​​ഴ്നാ​​ട് (3.09 %), ഉ​​ത്ത​​രാ​​ഖ​​ണ്ഡ്് (3.77 %), ജ​​മ്മു​​കാ​​ഷ്മീ​​ർ (4.79 %) എ്ന്നി​​വ​​യാ​​ണ് കേ​​ര​​ള​​ത്തി​​നു പി​​ന്നി​​ൽ. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് (-1.21 %), തെ​​ല​​ങ്കാ​​ന (-0.29 %), മ​​ധ്യ​​പ്ര​​ദേ​​ശ് (-0.05 %) എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് ഏ​​റ്റ​​വും താ​​ഴ്ന്ന പ​​ണ​​പ്പെ​​രു​​പ്പം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ സം​​സ്ഥാ​​ന​​ങ്ങ​​ൾ.