ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍റ​റെ നി​യ​മി​ച്ചു
Saturday, September 24, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: 28 ന് ​കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്ത​ങ്കി​ലും അ​പ​ട​മു​ണ്ടാ​യാ​ല്‍ നേ​രി​ടാ​നും അ​നു​ബ​ന്ധ​കാ​ര്യ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​നു​മാ​യി ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​റെ നി​യ​മി​ച്ചു. നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ എ.​നി​സ​യെ ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍റ​ര്‍ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റാ​യും ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് അ​ഞ്ജ​ലി പ​ര​മേ​ശ്വ​ര​നെ ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റാ​യും ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ക്ലാ​ര്‍​ക്കു​മാ​രാ​യ എ​ന്‍.​വി.​പ്ര​മേ​ഷ്കു​മാ​ര്‍, അ​ക്ബ​ര്‍ ഷാ ​എ​ന്നി​വ​രെ അ​സി​സ്റ്റ​ന്‍റു​മാ​രാ​യും നി​യ​മി​ച്ചു .