ആംബുലൻസ് ഇടിച്ചു ബൈക്ക് യാത്രക്കാർ മരിച്ചു
1224314
Saturday, September 24, 2022 11:40 PM IST
മംഗലപുരം : ദേശീയപാതയിൽ തോന്നയ്ക്കൽ എജെ കോളജിന് സമീപത്തുവച്ച് ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു. ആറ്റിങ്ങൽ ഊരൂപൊയ്ക അഖില ഭവനിൽ അനിൽകുമാർ (51) ശാസ്തവട്ടം ചോതിയിൽ രമ (47) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തിന് വർക്കല നിന്നും രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. സ്കൂട്ടറിൽ എജെ കോളജ് റോഡിൽ നിന്നും ദേശീയ പാതയിലേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് പരിക്കേറ്റവരെ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.