ലഹരിക്കെതിരെ ഒരു ഗോള്‍: നെയ്യാറ്റിന്‍കര നഗരസഭാതല ഉദ്ഘാടനം
1243628
Sunday, November 27, 2022 4:17 AM IST
നെയ്യാറ്റിന്‍കര : ലഹരിക്കെതിരെ ഒരു ഗോള്‍ പരിപാടിയുടെ നെയ്യാറ്റിന്‍കര നഗരസഭാതല ഉദ്ഘാടനം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെ. ജോസ് ഫ്രാങ്ക്ളിന് നിര്‍വഹിച്ചു. ഊരൂട്ടുകാല ഡോ. ജി.ആര് പബ്ലിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ പുഷ്പലീല അധ്യക്ഷയായി. കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ്, അഖില്‍, രാജേഷ്, നന്ദു, സന്ദീപ് ഉണ്ണികൃഷ്ണ, കാര്‍ട്ടൂണിസ്റ്റ് ഹരി ചാരുത എന്നിവര്‍ സംബന്ധിച്ചു.