വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
1262134
Wednesday, January 25, 2023 2:13 AM IST
വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂന്തുറ ചേരീയാമുട്ടം പള്ളിക്കടവ് ടിസി 47/664ൽ മരിയദാസൻ(കുമാരൻ, 60) ന്റെ മൃതദേഹമാണ് വിഴിഞ്ഞം വലിയ കടപ്പുറത്ത് കണ്ടെത്തിയത്.മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം പോലീസും സയിന്റഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിഴിഞ്ഞം കോട്ടപ്പുറം തുലവിളയിലുള്ള സഹോദരി സിന്ധുയാത്രയ്ക്ക് ഒപ്പം കഴിഞ്ഞ ആറുവർഷമായി കഴിയുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി അറിയിച്ചു. വിഴിഞ്ഞം പോലീസ്കേസെടുത്തു. ഭാര്യ: ബ്ലൗസി: മക്കൾ: രതീഷ്, മനോജ്, സതീഷ്. മരുമകൾ: റിമ. പ്രാർഥന ശനി വൈകുന്നേരം നാലിന് പൂന്തുറ സെന്റ് തോമസ് പള്ളിയിൽ.