ഊട്ടുനേർച്ച തിരുനാൾ ഇന്ന്
1278818
Sunday, March 19, 2023 12:15 AM IST
തിരുവനന്തപുരം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുനേർച്ച തിരുനാൾ ഇന്ന്. രാവിലെ 6.30 ന് ദിവ്യബലി ഓന്പതിന് ജപമാല, നവനാൾ, പത്തിന് നടക്കുന്ന തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന സ്നേഹവിരുന്ന് നടക്കും. തിരുന്നാളിനോടനുബന്ധിച്ച് കുഞ്ഞുങ്ങൾക്കുള്ള ആദ്യ ചോറൂണ് വിശുദ്ധന്റെ സന്നിധിയിൽ നടത്തും. ആർച്ച് ബിഷപ്പ് ചടങ്ങിനു തുടക്കം കുറിക്കും.
മെത്രാഭിഷേക ചടങ്ങിന്റെ ഒന്നാം വാർഷികം ഇന്ന് ആഘോഷിക്കുന്ന ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ തിരുനാളിനോട് അനുബന്ധിച്ച് ആദരിക്കും. തിരുനാളിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഇന്നലെ നടന്ന സന്ധ്യാവന്ദന പ്രാർഥനയ്ക്ക് കഴക്കൂട്ടം ഫെറോനാ വികാരി ഫാ. ജോസഫ് ബാസ്റ്റിൻ മുഖ്യ കാർമികത്വം വഹിച്ചു. ഇമ്മാനുവേൽ വചന സന്ദേശം നൽകി.