വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​ല്‍ അ​ശ്വ​തി പൊ​ങ്കാ​ല 24 ന്
Sunday, March 19, 2023 11:56 PM IST
നേ​മം: മേ​ജ​ര്‍ വെ​ള്ളാ​യ​ണി ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ അ​ശ്വ​തി പൊ​ങ്കാ​ല 24ന് ആഘോഷിക്കും. ​രാ​വി​ലെ 9.45ന് ​ശേ​ഷം പ​ണ്ടാ​ര​യ​ടു​പ്പി​ല്‍ അ​ഗ്നിപ​ക​രും. പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. നി​വേ​ദ്യം ഉ​ച്ച​യ്ക്ക് ഒന്നിനു ​ന​ട​ക്കും. അ​ശ്വ​തി പൊ​ങ്കാ​ല ക​ഴി​ഞ്ഞ് അ​വ​സാ​ന ദി​ക്കു​ബ​ലി സ്ഥ​ല​മാ​യ കോ​ലി​യ​ക്കോ​ട് 25ന് ​ത​ങ്ക​ത്തി​രു​മു​ടി എ​ഴു​ന്ന​ള്ളി​ക്കും. നാ​ലു ക​ര​യി​ലേ​യും ദി​ക്കു​ബ​ലി​ക​ള്‍​ക്കും എ​ഴു​ന്ന​ള്ളി​പ്പ​നും ശേ​ഷം ഏ​പ്രി​ല്‍ 15ന് ​രാ​വി​ലെ 8.15ന് ​ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റും. 23ന് ​പ​റ​ണേ​റ്റ്. 24 ന് ​നി​ല​ത്തി​ല്‍​പ്പോ​ര്. വൈ​കുന്നേരം ആ​റോ​ട്ടോ​ടെ കാ​ളി​യൂ​ട്ടു​ത്സ​വം സ​മാ​പി​ക്കും. പാ​പ്പ​നം​കോ​ട് ദി​ക്കു​ബ​ലി​ക്കുശേ​ഷം വീ​ടു​ക​ളി​ല്‍ നി​റ​പ​റ​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ല്‍ 20ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ക​ളം​കാ​വ​ല്‍ 21ന് ​വൈ​കു​ന്നേ​രം ആറിനു ​ന​ട​ത്തു​മെ​ന്ന് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി അ​റി​യ​ച്ചു.