രാ​ഷ്ട്രീ​യ വിശദീകരണ യോ​ഗം
Wednesday, March 29, 2023 12:19 AM IST
പാ​റ​ശാ​ല: ​നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം വി​ശ​ദീ​ക​രി​ക്കാനായി നെ​യ്യാ​റ്റി​ന്‍​ക​ര ടൗ​ണ്‍ എ​ല്‍​ഡി​എ​ഫ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി. വ്ലാ​ങ്ങാ​മു​റി ജം​ഗ്ഷ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗം സിപിഎം സം​സ്ഥാ​ന സെ​ക്രട്ടേറിയറ്റം​ഗം ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സിപിഐ ​നെ​യ്യാ​റ്റി​ന്‍​ക​ര ടൗ​ണ്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.എ​സ്. സ​ജീ​വ്കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. കെ. ആ​ന്‍​സ​ല​ന്‍ എംഎ​ല്‍​എ, സിപിഐ ​സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം എ.എ​സ്. ആ​ന​ന്ദ​കു​മാ​ര്‍, സിപി​എം ഏ​രിയാ സെ​ക്ര​ട്ട​റി ടി. ​ശ്രീ​കു​മാ​ര്‍, സിപിഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി.എ​ന്‍. ശ്രീ​കു​മാ​ര​ന്‍, സ്റ്റാൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.കെ. ഷി​ബു, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ഹാ​യദാ​സ്, എ​ല്‍ഡിഎ​ഫ് ക​ണ്‍​വീ​ന​ര്‍ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ര്‍, സി​പിഎം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ന്‍.എ​സ്. അ​ജ​യ​ന്‍, ആ​റാ​ലും​മൂ​ട് മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, അ​ഞ്ചു​വ​ന്നി മോ​ഹ​ന​ന്‍, നെ​യ്യാ​റ്റി​ന്‍​ക​ര ജ​യ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.