പള്ളിപ്പുറം അപകടം: നവജാത ശിശുവിന്റെ അമ്മയും മരിച്ചു
1296747
Tuesday, May 23, 2023 1:11 AM IST
കണിയപുരം: ദേശീയപാതയിൽ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ നവജാത ശിശു ഉൾപ്പെടെ മൂന്നുപേർ മരിച്ചിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണമ്പൂർ കാരൂർക്കോണം പണയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ അനു(22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ അനുവിന്റെ നാലുദിവസം പ്രായമുള്ള കുഞ്ഞ്, അനുവിന്റെ മാതാവ് ശോഭ, ഓട്ടോഡ്രൈവർ സുനിൽകുമാർ എന്നിവർ മരണപ്പെട്ടിരുന്നു.