തിരുവനന്തപുരം : മുട്ടട ഉപതെരഞ്ഞെടുപ്പു ഫലം ഇന്ന്. കുറവൻകോണത്തെ പട്ടം താണുപിള്ള സ്കൂളിൽ രാവിലെ പത്തിനു വോട്ടെണ്ണൽ ആരംഭിക്കും. ആകെ അഞ്ചു ബൂത്തുകളാണു വാർഡിലുള്ളത്. പത്തരയോടെ തന്നെ ഫലമറിയാൻ കഴിയും. എൽഡിഎഫും യുഡിഎഫും വിജയ പ്രതീക്ഷയിലാണ്. ആർ.ലാലനാണ് യുഡിഎഫ് സ്ഥാനാർഥി. അജിത് രവീന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥി. എസ്.മണിയാണ് എൻഡിഎ സ്ഥാനാർഥി.