ബാലരാമപുരം ദേവാലയത്തിൽ വ​ച​നബോ​ധ​ന പ്ര​വേ​ശ​നോ​ത്സ​വം
Sunday, June 4, 2023 11:56 PM IST
ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​രം വിശുദ്ധ സെ​ബ​സ്ത്യാനോ​സ് ഫെ​ാറോ​ന തീ​ര്‍​ഥാട​ന ദേ​വാ​ല​യ​ത്തി​ല്‍ വ​ച​നബോ​ധ​ന പ്ര​വേ​ശ​നോ​ത്സ​വം ഇ​ട​വ​ക വി​കാ​രി ഫാ. ​ജൂ​ഡി​റ്റ് പ​യ​സ് ലോ​റ​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത മ​ത​ബോ​ധ​ന ക​മ്മീ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​വി​വി​ന്‍രാ​ജ് മു​ഖ്യസ​ന്ദേ​ശം ന​ല്‍​കി.​
ഇ​തോടനു​ബ​ന്ധി​ച്ച് ഇ​തോ​ടെ അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വ​ര്‍​ണ​ശ​ബ​ള​മാ​യ റാ​ലി​യി​ല്‍ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു.​ ന​വാ​ഗ​ത​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​ല​ങ്ക​രി​ച്ച കി​രീ​ട​വും അ​ല​ങ്ക​രി​ച്ച കി​രീ​ട​വും ന​ല്‍​കി വൈ​ദി​ക​ര്‍ സ്വീ​ക​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഹ​രി​ന്‍ ബോ​സ്, ഫെ​ാറോ​നാ ആ​നി​മേ​റ്റ​ര്‍ സി​ല്‍​വ​സ്റ്റ​ര്‍, ടി.ജെ. സ​ണ്ണി, പീ​റ്റ​ര്‍ ഡൊ​മി​നി​ക് മു​ത​ലാ​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.