മെ​ർ​ക്ക​ന്‍റെ​റൈ​ൽ മ​റൈ​ൻ വ​കു​പ്പ് ഉ​ദ്യേ​ാഗ​സ്ഥ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, June 10, 2023 12:07 AM IST
വി​ഴി​ഞ്ഞം : തു​റ​മു​ഖ​ത്തി​ന് രാ​ജ്യാ​ന്ത​ര ഷി​പ്പ് സു​ര​ക്ഷാ കോ​ഡ്(ഐ​എ​സ്പി​എ​സ് ) ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യിമെ​ർ​ക്ക​ന്‍റെ​റൈ​ൽ മ​റൈ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഡ് ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ തു​റ​മു​ഖ​ത്ത് ന​ട​പ്പി​ലാ​ക്കി​യ കാ​ര്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള സ​ർ​വേ​യ്ക്കാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ലെ പു​തി​യ വാ​ർ​ഫി​ലെ​ത്തി​യ ന്യൂ​ട്ടി​ക്ക​ൽ സ​ർ​വേ​യ​ർ ക്യാ​പ്റ്റ​ൻ ഷെ​നോ​യി​യെ പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി ഫെ​സി​ലി​റ്റി ഒാ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ ഹ​രി വാ​ര്യ​ർ, ഡെ​പ്യൂ​ട്ടി പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി ഫെ​സി​ലി​റ്റി ഒാ​ഫീ​സ​ർ എ​സ്.​വി​നു ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് വി​ഴി​ഞ്ഞം പോ​ർ​ട്ടി​ൽ സ്ഥാ​പി​ച്ച സൗ​ക​ര്യ​ങ്ങ​ൾ സ​ർ​വേ​യ​ർ​ക്ക് വി​ശ​ദീ​ക​രി​ച്ചു. പു​തു​താ​യി സ്ഥാ​പി​ച്ച അ​ടി​സ്ഥാ​ന സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ച് ന​ട​ത്തി​യ സ​ർ​വേ​യു​ടെ​യും പ​രി​ശോ​ധ​ന​യു​ടെ​യും റി​പ്പോ​ർ​ട്ട് മെ​ർ​ക്ക​ന്‍റെ​റൈ​ൽ മ​റൈ​ൻ വ​കു​പ്പി​ന് കൈ​മാ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.