എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, September 25, 2023 12:19 AM IST
വെ​ള്ള​റ​ട: അ​ഞ്ചു​മ​രം​കാ​ല ജം​ഗ്ഷ​നു സ​മീ​പ​ത്തെ സ്‌​കൂ​ളി​നു​ മു​ന്നി​ലാ​യി ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് എം​ഡി​എം​ഐ​യു​മാ​യി പി​ടി​യി​ലാ​യി.

ക​രി​ക്കാ​മ​ന്‍​കോ​ട് അ​ഭ​യാ​ല​യ​ത്തി​ല്‍ ലി​നു എ​ന്നുവി​ളി​ക്കു​ന്ന അ​ഭ​യ​ന്‍ (24) നാണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നും എം​ഡി​എം​എ പോ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ള​റ​ട സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റ​സ​ല്‍ രാ​ജ്, എ​എ​സ്ഐ അ​ജി​ത്ത് കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ പ്ര​തീ​ക്ഷ്, ഷാ​ജ​ന്‍, സ​ജി​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി . പ്ര​തി​ക്ക് എ​വി​ടെ നി​ന്നാ​ണ് എം​ഡി​എം​എ ല​ഭി​ച്ച​തെ​ന്നും കൂ​ടു​ത​ല്‍ ക​ണ്ണി​ക​ള്‍ ആ​രൊ​ക്കെ​യാ​ണെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി ഇ​തി​നു​മു​മ്പും ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യ​തി​ന് ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.