എൻജിൻ തകരാർ: രക്ഷകരായി പൂവാർ തീരദേശപോലീസ്
Sunday, October 1, 2023 4:57 AM IST
വി​ഴി​ഞ്ഞം: പൂ​വാ​ർ തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ പ​ത്ത് ത​മി​ഴ്നാ​ട്ട്കാ​ർ​ക്ക് ര​ക്ഷ​യാ​യി. എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി നി​യ​ന്ത്ര​ണംതെ​റ്റി തി​ര​ത്തേ​ക്ക് ഇ​ടി​ച്ചുക​യ​റാ​ൻ തു​ട​ങ്ങി​യ​ട്രോ​ള​ർ ബോ​ട്ടി​നെ​യും അ​തി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷി​ക്കാ​ൻ തീ​ര​ദേ​ശ പോ​ലീ​സി​നും കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ മാ​ർ​ക്കും ഏ​റെ പ​ണി​പ്പെ​ടെ​ണ്ടി വ​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് പൂ​വാ​ർ തീ​ര​ത്തി​നു ക​ഷ്ടി​ച്ച് 250 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​യി പ​ച്ചനി​റ​ത്തി​ലു​ള്ള ഒ​രു ബോ​ട്ട് അ​ല​ഞ്ഞ് തി​രി​യു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽപെ​ട്ട​ത്. ശ​ക്ത​മാ​യ ക​ട​ൽ ക്ഷോ​ഭ​ത്തി​ൽ​ആ​ടി​യു​ല​യു​ന്ന ബോ​ട്ട് ഏ​തു നി​മി​ഷ​വും ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റു​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പു​റംലോ​ക​വു​മാ​യി ബ​ന്ധ പ്പെ​ടാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും നി​ശ്ച​ല​മാ​യ​തി​നാ​ൽ സ​ഹാ​യ​മ​ഭ്യ​ർ​ഥിക്കാ​നും ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി​ല്ല. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ അ​വ​ഗ​ണി​ച്ച് മ​റ്റൊ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ കോ​സ്റ്റ​ൽ​വാ​ർ​ഡ​ൻ മാ​ർ​ക്ക് അ​പ​ക​ടം മ​ന​സി​ലാ​യി.

പൂവാ​ർ ഫി​ഷ് ലാ​ന്‍റിംഗ് സെ​ന്‍ററി​ൽനി​ന്ന് ആ​റ് ന​ങ്കൂ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച തീ​ര​ദേ​ശ പോ​ലീ​സ് അ​തു​മാ​യി ക​ട​ലി​ലേ​ക്ക് തി​രി​ച്ചു. ന​ങ്കൂ​ര​ത്തി​ന്‍റെ ബ​ല​ത്തി​ൽ ആ​ങ്ക​ർചെ​യ്ത ബോ​ട്ടി​നെ​തി​ര​യു​ടെ ഭാ​ഗ​ത്തുനി​ന്നു നീ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ടി​ല്ല. ഇ​തി​നി​ടെ അ​വ​ശ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​വും വെ​ള്ള​വും അ​ധി​കൃ​ത​ർ​ത​ന്നെ വ​ള്ള​ത്തി​ലെത്തി​ച്ചു. വൈ​കു​ന്നേ​ രം മൂ​ന്നോ​ടെ ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് മ​റ്റൊ​രു ബോ​ട്ട് വ​രു​ത്തി കെ​ട്ടി​വ​ലി​ച്ച് കൊ​ണ്ടു​പോ​യി.

ക​ന്യാ​കു​മാ​രി മു​ട്ടം സ്വ​ദേ​ശി പ​നിദാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷാ​നി​യ എ​ന്ന ട്രോ​ള​റാ​ണ് അ​പ​ക​ട​ത്തി​ൽനി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. നാ​ലുദി​വ​സം മു​ന്പാണ് പ​ത്തം​ഗ സം​ഘ​വു​മാ​യി മു​ട്ടം ഹാ​ർ​ബ​റി​ൽനി​ന്ന് ബോ​ട്ട് ഉ​ൾ​ക്ക​ട​ലി​ലേ​ക്ക് തി​രി​ച്ച​ത്. മീ​ൻപി​ടി​ത്തം തു​ട​രു​ന്ന​തി​നി​ടെ മൂ​ന്നുദി​വ​സം മു​ൻ​പ് ബോ​ട്ടി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ത​ക​രാർ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ഴാ​യ ബോ​ട്ട് നി​യ​ന്ത്ര​ണം തെ​റ്റി​യ ക​ട​ലി​ലൂ​ടെ ല​ക്ഷ്യ​മി​ല്ലാ​തെ ഒ​ഴു​കുകയായിരുന്നു. ഇ​തി​നി​ട​യി​ൽ വ​യ​ർ​ലെ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും ത​ക​രാ​റി​ലാ​യി. അ​തോ​ടെ​ര​ക്ഷ​ക്കാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള മാ​ർഗ​ങ്ങ​ളും അ​ട​ഞ്ഞു.

കാ​റ്റും ക​ട​ൽ ക്ഷോ​ഭ​വും കാ​ര​ണം കേ​ര​ള​ത്തി​ൽനി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി വ​ള്ള​മി​റ​ക്കാ​ത്ത​തി​നാ​ൽ അ​ല​ഞ്ഞ് തി​രി​ഞ്ഞ ഇ​വ​രു​ടെ അ​വ​സ്ഥ ആ​രും അ​റി​ഞ്ഞ​തു​മി​ല്ല.