പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി​ മ​സ്ക്ക​റ്റ് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ന​ം ആരം​ഭി​ച്ചു
Wednesday, November 29, 2023 6:07 AM IST
തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​ര​ത്ത് 16 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി​യു​ടെ മ​സ്ക്ക​റ്റ് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​ന്ന​ലെ ഇ​ബ്രി റോ​യ​ൽ വി​സ്ത ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മി​തി മ​സ്ക്ക​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ർ അ​ഞ്ച​ൽ പ്ര​വ​ർ​ത്ത​നോ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​മി​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ലേ​ബ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​യ​ർ​ന്ന മേ​ധാ​വി മാ​നാ ബി​ൻ ഈ ​ദ് അ​ൽ ഹോ​സ്നി സ​മി​തി ചെ​യ​ർ​മാ​നാ​യ അ​ബാ ബി​ൽ റാ​ഫി​ക്ക് സ​മ​ർ​പ്പി​ച്ച് പ്ര​കാ​ശ​നം ചെ​യ്തു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി തെ​ക്ക​ൻ സ്റ്റാ​ർ ബാ​ദു​ഷ അ​ധ‍്യ​ക്ഷ​നാ​യി . ജ​മാ​ൽ ഹ​സ​ൻ, സു​നി​ൽ​കു​മാ​ർ, എം.​ഷ​ബീ​ർ,അ​ൻ​സാ​ർ, കൃ​ഷ്ണ മു​ര​ളീ​ധ​ർ , മു​ഹ​മ്മ​ദ് കാ​ജ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.