തു​ല​വി​ള​യി​ല്‍ സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സ് ക​ട​യ്ക്കും വ​ര്‍​ക്‌ഷോ​പ്പി​നും തീ​പി​ടി​ച്ചു
Wednesday, November 29, 2023 6:07 AM IST
നേ​മം: പാ​പ്പ​നം​കോ​ടി​നു സ​മീ​പം തു​ല​വി​ള​യി​ല്‍ സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സ് ക​ട​യ്ക്കും വ​ര്‍​ക് ഷോ​പ്പി​നും തീ​പി​ടി​ച്ചു. ഇ ന്നലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യിരുന്നു സം​ഭ​വം. ആ​ള​പാ​യ​മി​ല്ല. മ​ണി​ക​ണ്ഠ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ​ശാ​സ്താ സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സി​ലാ​ണ് ആ​ദ്യം തീ ​പി​ടി​ച്ച​ത്. പി​ന്നീ​ട് പ​ട​ര്‍​ന്ന് സ​മീ​പ​ത്തെ ശ​ര​വ​ണ ടൂ ​വീ​ല​ര്‍ വ​ര്‍​ക് ഷോ​പ്പി​നും ഭാ​ഗി​ക​മാ​യി തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സ് ക​ട അ​ട​ച്ചി​ട്ടു പോ​യ​തി​നു​ശേ​ഷ​മാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​ട​യ്ക്കു​ള്ളി​ല്‍നി​ന്നു പു​ക ഉയരു​ന്ന​തുക​ണ്ട നാ​ട്ടു​കാ​ര്‍ ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ടുപൊ​ളി​ച്ചശേ​ഷം തീ ​കെ​ടു​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തീ ​ആ​ളി പ​ട​രു​ക​യാ​യി​രു​ന്നു. ചെ​ങ്ക​ല്‍​ചൂ​ള​യി​ല്‍ നി​ന്നെത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണു തീ ​കെ​ടു​ത്തി​യ​ത്. ര​ണ്ട് നി​ല​യു​ള്ള കാ​ര്‍​ത്തി​ക ബി​ല്‍​ഡി​ംഗിന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് ​ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.

തീ ​പി​ടി​ത്ത​മു​ണ്ടാ​യ ക​ട​യ്ക്ക് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ല്‍ ഭാ​ര​ത് ഗ്യാ​സി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി. തീ ​പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​നെ ഇ​വി​ടെ വ​ച്ചി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ മാ​റ്റി​യ​തി​നെതുടർന്ന് വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി. ഷോ​ർ​ട്ട് സ​ർ​ക്ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ ന്നാണ് പ്രാഥമിക നിഗമനം.