തെ​ര​ഞ്ഞെ​ടു​പ്പ്: ജീ​വ​ന​ക്കാ​ർ​ക്ക് നാളെ പ​രി​ശീ​ല​നം ന​ൽ​കും
Thursday, April 18, 2024 6:31 AM IST
തിരുവനന്തപുരം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ളി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 15 മു​ത​ൽ 18 വ​രെ വി​വി​ധ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ന​ൽ​കിവന്നി രുന്നു.

ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് നാളെ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ പ​രി​ശീ​ല​ന പ​രി​പാ​ടി അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

അ​ന്നേ​ദി​വ​സം പോ​ളി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലെ ഫെ​സി​ലി​റ്റേ​ഷ​ൻ സെന്‍ററി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ ജെറോമിക് ജോർജ് അ​റി​യി​ച്ചു.