റോഡില്‍ ഓയില്‍ വീണു: ഗതാഗതം തടസപ്പെട്ടു
1425489
Tuesday, May 28, 2024 2:42 AM IST
വലിയതുറ: അജ്ഞാത വാഹനത്തില്‍ നിന്നും റോഡില്‍ ഓയില്‍ വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഓള്സെയിന്റ്സില് നിന്നും ശംഖുംമുഖം പോകുന്ന വഴി മുസ്ലിം പള്ളിയ്ക്ക് സമീപത്തായി തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.45 ഓടുകൂടിയാണ് റോഡില്‍ ഓയില്‍ വീണത്.
നിരവധി ഇരുചക്ര വാഹന യാത്രികര്‍ റോഡില്‍ തെന്നിവീണതോടെ നാട്ടുകാര്‍ വിവിരം ചാക്ക ഫയര്‍ഫോഴ്സില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എഫ്ആര്‍ഒമാരായ ദീപു , അനു , ശ്രീകാന്ത് എന്നിവരുള്‍പ്പെട്ട സേനാംഗങ്ങള്‍ എത്തി റോഡില്‍ മരപ്പൊടി വിതറിയ ശേഷം വെള്ളം ചീറ്റി റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു.