നേമത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം: ജനാധിപത്യ മഹിള അസോസിയേഷൻ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
1425493
Tuesday, May 28, 2024 2:42 AM IST
നേമം: നേമം വെള്ളായണി തെന്നൂരിൽ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേമം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേമം പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ സംസ്ഥാന പ്രസിഡന്റ് സൂസൻ കോശി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ബി.സന്ധ്യ അധ്യക്ഷയായി. കേന്ദ്ര കമ്മിറ്റി അംഗം എം.ജി.മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.പുഷ്പലത, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.കെ.പ്രീജ, ബി.എൽ.ഹേമ, ടി.മല്ലിക , ഏരിയ സെക്രട്ടറി സി.സിന്ധു, ട്രഷറർ വി.ബിന്ദു എന്നിവർ പ്രസംഗിച്ചു.
മേയ് പതിനേഴിനാണ് വെങ്ങാനൂർ ചാവടിനട സ്വദേശിനിയായ ഇരുപതുകാരിയെ ഭർത്തൃഗൃഹത്തിൽ വിഷം കഴിച്ച നിലയിൽ യുവതിയുടെ അമ്മയും സഹോദരിയും കണ്ടെത്തിയത്.
ചികിത്സയിലിരിക്കെ 21 ന് രാത്രി 10നായിരുന്നു യുവതി മരിച്ചത്. ഭർത്താവ് ഷിജിന്റെ പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ വീട്ടുകാർ പരാതി നൽകി. ക്രിമിനൽ പശ്ചാത്തലമുള്ള യുവതിയുടെ ഭർത്താവിനും കുടുംബത്തിനുമെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ സംഘടിച്ചത്.
നേമത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേമം ഏരിയ കമ്മിറ്റി നേമം പോലീസ് സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു.