ഇ​രു​പ​ത് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി
Sunday, June 23, 2024 6:23 AM IST
വാ​മ​ന​പു​രം : എ​സ്എ​ൻ​ഡി​പി യോ​ഗം മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക വാ​മ​ന​പു​രം യൂ​ണി​യ​നി​ലെ പാ​റ​യ്ക്ക​ൽ ശാ​ഖ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗു​രു ചൈ​ത​ന്യം വ​നി​ത സ്വ​യം സ​ഹാ​യ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ത്തി​ന് ഇ​രു​പ​ത് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി.

ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ വെ​ഞ്ഞാ​റ​മൂ​ട് ബ്രാ​ഞ്ചി​ൽ നി​ന്നും അ​നു​വ​ദി​ച്ച മൈ​ക്രോ ഫി​നാ​ൻ​സ് ലോ​ൺ തു​ക​യാ​യാ​ണ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ രാ​ജേ​ന്ദ്ര​ൻ സി​താ​ര കൈ​മാ​റി​യ​ത്. യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ എ​സ്. ആ​ർ.​ര​ജി​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യൂ​ണി​യ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്. ആ​ർ. ദാ​സ്, രാ​ജേ​ന്ദ്ര​ൻ മൈ​ല​ക്കു​ഴി ,ച​ന്തു വെ​ള്ളു​മ​ണ്ണ​ടി, ഗു​രു ചൈ​ത​ന്യം വ​നി​താ സം​ഘ​ത്തി​ന്‍റെ ക​ൺ​വീ​ന​ർ കൃ​ഷ്ണ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ റീ​ജ, മ​റ്റ് സം​ഘ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.