സീ​നി​യ​ര്‍ ഐ​ക്ക​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഗ​മം
Tuesday, September 10, 2024 6:36 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ള്‍ ഇ​ന്ത്യാ കാ​ത്ത​ലി​ക് യൂ​ണി​വേ​ഴ്‌​സി​റ്റി ഫെ​ഡ​റേ​ഷ​ന്‍റെ (​ഐ​ക്ക​ഫ്) സീ​നി​യ​ര്‍ ഐ​ക്ക​ഫേ​ഴ്‌​സ് സം​ഗ​മം ലൊ​യോ​ള കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ചു. മു​ന്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​റ്റ് ഹൗ​സ് മു​ന്‍ ക​മ്മീ​ഷണ​ര്‍ ജോ​സ​ഫ് മേ​ലൂ​ക്കാ​ര​ന്‍, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​ ജാ​ന്‍​സി ജെ​യിം​സ്, ഫാ.​ സാ​ബു തോ​മ​സ്, പോ​ള്‍ മു​ണ്ടാ​ട​ന്‍, ജോ​ര്‍​ജ് അ​റ​യ്ക്ക​ല്‍, പു​ഷ്പ ബേ​ബി തോ​മ​സ്, വ​ര്‍​ഗീ​സ് പോ​ള്‍ എ​ന്നി​വ​ര്‍ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. അ​ഡ്വ.​ മാ​ണി വി​ത​യ​ത്തി​ല്‍, ഡോ.​ആ​ന്‍റ​ണി പാ​ല​യ്ക്ക​ല്‍, ഡോ.​ ഐ​റി​സ് കൊ​യ്‌​ലോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


മു​ന്‍ ഡി​ജി​പി ഡോ. ​ജേ​ക്ക​ബ് പു​ന്നൂ​സ് മാ​റു​ന്ന ലോ​ക​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഐ​ക്ക​ഫ് സം​സ്ഥാ​ന അ​ഡൈ്വ​സ​ര്‍ ഫാ. ​ബേ​ബി ചാ​ലി​ല്‍ എ​സ്ജെ സ്വാ​ഗ​ത​വും വി​ന്‍​സന്‍റ് രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.