തിരുവനന്തപുരം : കോർപറേഷൻ നികുതി-അപ്പീൽകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം പാളയം രാജൻ രാജിവച്ചു. ഇടതുമുന്നണിയിലെ ധാരണയനുസരിച്ചു ഒന്നേകാൽ വർഷത്തേക്കായിരുന്നു ചെയർമാൻ സ്ഥാനം കോണ്‍ഗ്രസ്-എസിനു നൽകിയിരുന്നത്.
ഇപ്പോൾ ആ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണു കോണ്‍ഗ്രസ്-എസ് ജില്ലാ പ്രസിഡന്റ് കൂടിയായ രാജൻ സ്ഥാനമൊഴിഞ്ഞത്. രാജിക്കത്ത് ഇന്നലെ അദ്ദേഹം കോർപറേഷൻ സെക്രട്ടറിക്കു നൽകി. ജെഎസ് എസിലെ കിണവൂർ വാർഡ് കൗണ്‍സിലർ സുരകുമാരിയാകും ഇനി നികുതി-അപ്പീൽ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍.