നെയ്യാറ്റിൻകര രൂപത സിൽവർ ജൂബിലി ലോ കോളജ് ഉദ്ഘാടനം ചെയ്തു
1458617
Thursday, October 3, 2024 4:38 AM IST
നെടുമങ്ങാട്: സാമൂഹ്യമാറ്റത്തിനു നീതിയും അർപ്പണബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കാൻ സിൽവർ ജൂബിലി ലോ കോളജിനു കഴിയുമെന്നു മന്ത്രി വി. ശിവൻകുട്ടി. നെയ്യാറ്റിൻകര രൂപതയുടെ സിൽവർ ജൂബിലി ലോ കോളജിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിനു മാതൃകയാകുന്ന നെയ്യാറ്റിൻകര രൂപതയുടെ ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന താണെന്നും മന്ത്രി വി. ശിവൻ കുട്ടി ആശംസിച്ചു. കോളജിന്റെ ആശിർവാദം നേരത്തെ നെയ്യാറ്റിൻകര രൂപത ബിഷപ് ഡോ. വിൻസന്റ് സാമുവൽ നിർവഹിച്ചു.
കോളജ് ചെയർമാൻ മോൺ. ഡോ. വിൻസന്റ് കെ. പീറ്റർ ആമുഖ പ്രഭാഷണവും നെയ്യാറ്റിൻകര രൂപതാ വികാരി ജനറാൾ മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും നടത്തി.
അടൂർപ്രകാശ് എംപി മുഖ്യസന്ദേശവും കോളജ് പ്രിൻസിപ്പൽ ഡോ. റാണി ജോർജ് സന്ദേശവും നൽകി. സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ, റവ.മോൺ. ഡി. സെൽവ്വരാജൻ, ജി. സ്റ്റീഫൻ എംഎൽഎ,നെടുമങ്ങാട് റീജണൽ എപ്പിസ്ക്കോപ്പൽ വികാർ മോൺ. റൂഫസ് പയസ്ലീൻ, കോൺഗ്രസ് നേതാക്കളായ വിതുര ശശി, കെ.എസ്. ശബരീനാഥൻ,
പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ആർ. പോൾ, കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ജി. അനിൽജോസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, ബിജെപി നേതാവ് മുളയറ രതീഷ്, വാർഡ് മെമ്പർ കെ.എസ്. മോളി, കോളജ് സെക്രട്ടറി ഡി.ആൽഫ്രഡ് വിൽസൺ, ബോർഡ് മെമ്പർ എം.എം. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.