കൊടുങ്ങാനൂര്‍ ഇലവുമ്മൂട് കുളം ശോച്യാവസ്ഥയിൽ
1459985
Wednesday, October 9, 2024 8:05 AM IST
പേരൂര്‍ക്കട: നവീകരണം നിലച്ചതോടെ കൊടുങ്ങാനൂര്‍ ഇലവുമ്മൂട് കുളം ശോച്യാവസ്ഥയിൽ. കുളവും പ്രദേശവും ഇപ്പോൾ കാടുമൂടിയ നിലയിലാണ്. നാലു വര്‍ഷത്തിനു മുമ്പാണ് കുളത്തിന്റെ നവീകരണം നടത്തിയത്.
കുളത്തിന്റെ കൈവരി തകർന്നതോടെ ചുറ്റുമുള്ള മണ്ണ് കുളത്തിലേക്ക് ഇടിഞ്ഞുവീഴുന്നതായി നാട്ടുകാർ പറയുന്നു. നിലവിൽ കുളം പായൽമൂടി ഉപയോഗശൂന്യമായ അവസ്ഥയിലെന്ന് പ്രദേശവാസികൾ പറയുന്നു. നവീകരണം നിലച്ചതോടെ കുളത്തിനു സമീപം മാലിന്യനിക്ഷേപം നടക്കുന്നതായും ആരോപണം ഉയരുന്നു.
അതേസമയം അമൃത് പദ്ധതി പ്രകാരം 56 ലക്ഷം രൂപ കുളത്തിന്റെ നവീകരണത്തിനായി അനുവദിച്ചിട്ടുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എസ്. പത്മ പറയുന്നു . എന്നാൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ മാസങ്ങളായിട്ടും യാതൊരു നവീകരണ പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.