സ്വിഫ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
1466828
Tuesday, November 5, 2024 10:14 PM IST
ശ്രീകാര്യം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് പാലുമായി പോയ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇടവ്ക്കോട് ഒലിവിൽ പി. സക്കറിയ (68) യാണ് മരിച്ചത്. ഇന്നലെ രാവിലെ 6.30ന് ശ്രീകാര്യം ഇളംകുളം ക്ഷേത്രത്തിനടുത്തു വച്ചായിരുന്നു അപകടം.
പാൽ കച്ചവടം നടത്തുന്ന സക്കറിയ സ്കൂട്ടറിൽ പാലുമായി ശ്രീകാര്യത്തു നിന്നും പോങ്ങുംമൂട് ഭാഗത്തേക്ക് വരുമ്പോൾ എതിർ ദിശയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഡ്രൈവർക്കെതിരെ ശ്രീകാര്യം പോലീസ് മനപൂർവം അല്ലാത്ത നരഹത്യക്കു കേസ് എടുത്തിട്ടുണ്ട്. ഭാര്യ: പരേതയായ പ്രഭ. മകൻ: അഭിലാഷ്.