വാറണ്ടുകേസില് റിപ്പര്‍ ചന്ദ്രനെ പോലീസ് പിടികൂടി
1566689
Thursday, June 12, 2025 7:05 AM IST
പേരൂര്‍ക്കട: വാറണ്ടുകേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതിയെ തമ്പാനൂര്‍ പോലീസ് പിടികൂടി. നെയ്യാറ്റിന്‍കര ചിലമ്പറ വലിയവഴി ആര്‍സി പള്ളിക്കു സമീപം റിപ്പര്‍ ചന്ദ്രന് എന്നുവിളിക്കുന്ന ചന്ദ്രന് (45) ആണ് പിടിയിലായത്. തമ്പാനൂര്‍ സ്റ്റേഷന് പരിധിയില്‍ 2008, 2009 കാലഘട്ടങ്ങളില്‍ ഉണ്ടായ മോഷണക്കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന ചന്ദ്രനെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഭാഗത്തുനിന്നാണ് ചന്ദ്രനെ പോലീസ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.