പതിനാറുകാരന്റെ മരണം: പ്രതിഷേധ ധർണ നടത്തി
1566691
Thursday, June 12, 2025 7:05 AM IST
നെടുമങ്ങാട്: തേക്കട വാറുവിളാകത്ത് വീട്ടിൽ അഭിജിത്തിന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നും ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം മറവു ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റി തേക്കട ജംഗ്ഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജി.ആർ. അനിൽ റൂറൽ എസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് പരാതി നൽകിയിട്ടും മൃതദേഹം പോലും ബന്ധുക്കൾക്ക് കിട്ടാത്ത അവസ്ഥയുണ്ടായത് ഗുരുതര വീഴ്ചയാണ്.
കണക്കോട് ഭുവന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റിഫായി സ്വാഗതം പറഞ്ഞു. അഡ്വ. മുനീർ, വെമ്പായം അനിൽ കുമാർ, എസ്. നജിമുദ്ധീൻ, കല്ലയം സുകു, ഫൈസൽ നന്നാട്ടു കാവ്, കൊയ്ത്തൂർകോണം സുന്ദരൻ, നെട്ടിറചിറ ജയൻ,
അർജുനൻ, വെമ്പായം മനോജ് മൊട്ടമൂട് പുഷ്പാം ഗതൻ, പൂലന്തറ ദാസ്, ചിറക്കോണം റെജി, കാരംകോട് മോഹനൻ, ബീന ജയൻ, ബീന അജിത്, എം. സജീർ, കുമാർ, അജിം, കുമാർ, വിജയൻ, ഹാഷിം, രാഹുൽ താഴേക്കര എബ്രഹാം, അനന്തു കൃഷ്ണ, സജി തുടങ്ങിയവർ പ്രസംഗിച്ചു.