സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
1566709
Thursday, June 12, 2025 10:20 PM IST
വിഴിഞ്ഞം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പൂവാർ ഇഎംഎസ് കോളനിയിൽ സക്കീർ (51)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ വിഴിഞ്ഞം -പൂവാർ റോഡിൽ ചൊവ്വരവിലായിരുന്നു അപകടം .
സക്കീർ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി വഴിയാത്രക്കാരിയായ ചൊവ്വരസ്വദേശി വാസന്തി (61) യെ ഇടിച്ച് തെറിപ്പിച്ചിരുന്നു. സ്കൂട്ടറിൽ നിന്ന് റോഡിൽ വീണ സക്കീറിനു മുഖത്തും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു.
പോലീസും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സക്കീർ ഇന്നലെ മരണമടഞ്ഞു. ഭാര്യ: ഹമീദബീബി. മക്കൾ: സജാദ് , ഷിഹാന. വിഴിഞ്ഞം പോലീസ് കേസെടുത്തു.