ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ദീപികയുടെ ആദരം നാളെ
1566925
Friday, June 13, 2025 6:52 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ദീപികയും മാര്‍ത്താണ്ഡം മാര്‍ അപ്രേം കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്ന് ആദരിക്കുന്നു.
എസ്എസ്എല്‍സിക്ക് ഒന്‍പത്, പത്ത് എ പ്ലസ് നേടിയവര്‍, സിബിഎസ്ഇ, ഐസിഎസ്ഇ പത്താംക്ലാസില്‍ 90 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയവർ, പ്ലസ്ടു കേരള സിലബസില്‍ അഞ്ചോ അതിലധികമോ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവര്‍, സിബിഎസ്ഇ, ഐഎസ്സി വിഭാഗങ്ങളില്‍ 12-ാം ക്ലാസിൽ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ എന്നിവരെയാണ് ആദരിക്കുന്നത്. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
നാളെ രാവിലെ പത്തിന് നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ദീപിക തിരുവനന്തപുരം റസിഡന്റ് മാനേജര്‍ മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ ആമുഖ പ്രസംഗം നടത്തും. പാറശാല രൂപതാധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയോസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ചന്ദ്രദാസ് ഉദ്ഘാടനം ചെയ്യും.
ദീപിക നെയ്യാറ്റിന്‍കര രൂപത കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജിബിന്‍രാജ്, നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ശോഭിത ജോസ് ഡിഎം, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ദീപിക സര്‍ക്കുലേഷന്‍ മാനേജര്‍ ഇ.വി. വര്‍ക്കി സ്വാഗതവും നെയ്യാറ്റിന്‍കര ഏരിയ മാനേജര്‍ രാജീവ് നന്ദിയും പറയും.
നാളെ ഉച്ചകഴിഞ്ഞ് 1.30ന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷൻ, തുടർന്ന് കരിയർ ഗൈഡൻസ് സെമിനാർ നടക്കും. രണ്ടിനു നടക്കുന്ന ആദരവ് പരിപാടിയിൽ ദീപിക റസിഡന്റ് മാനേജര്‍ മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ സ്വാഗതം ആശംസിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മലങ്കര കത്തോലിക്കാ സഭ കൂരിയ മെത്രാന് ഡോ.ആന്റണി മാര്‍ സില്‍വാനോസ് അനുഗ്രഹപ്രഭാഷണം നടത്തും. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര, പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാ.നെല്‍സണ്‍ വലിയവീട്ടില്‍ , വൈസ് പ്രിന്‍സിപ്പല്‍ റെജി ലൂക്കോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ദീപിക തിരുവനന്തപുരം ബ്യൂറോ ചീഫ് സാബു ജോണ്‍ നന്ദി പറയും.
വിദ്യാർഥികൾ തങ്ങൾ രജിസ്റ്റർ ചെയ്ത (നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഹയര്‍സെക്കന്‍ഡറി സ്കൂൾ, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ) സ് കൂളിൽ കൃത്യസമയത്ത് എത്തിച്ചേരണം. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.