കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ച് അ​പ​ക​ടം. കാ​റി​ൽ തീ ​ക​ത്തു​ന്ന​ത് ഡ്രൈ​വ​ർ അ​റി​ഞ്ഞി​രു​ന്നി​ല്ല.​ ഓ​ടി​വ​രു​ന്ന കാ​റിന്‍റെ മു​ൻ​ഭാ​ഗ​ത്ത് തീ ​ക​ത്തി പ​ട​രു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​ർ ക​ണ്ട് ബ​ഹ​ളംവ​ച്ചാ​ണ് വാ​ഹ​നം നി​ർ​ത്തി​ച്ച​ത്. കാ​ട്ടാ​ക്ക​ട കി​ള്ളി മു​സ്‌ലിം പ​ള്ളി​ക്കുസ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആറര യോടെയായിരുന്നു സം​ഭ​വം. വാ​ഹ​ന​ത്തി​ൽ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

കാ​ട്ടാ​ക്ക​ട​യി​ൽനി​ന്നും അ​ഗ്നിര​ക്ഷാസേ​ന ര​ണ്ടു യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി ഫോ​ഗ് സ്പ്രേ ​ചെ​യ്ത് തീ ​കെ​ടു​ത്തി. നേ​മം കാ​ര​യ്ക്ക മ​ണ്ഡ​പം സ്വ​ദേ​ശി അ​സ്‌ലമാ​ണ് ക്വി​ഡ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും നേ​മ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ പടരാൻ കാരണമെന്നാണ് നിഗമനം.