വി​ഴി​ഞ്ഞം:​ പു​ന്ന​ക്കു​ള​ത്ത് നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ തോ​ട്ടി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം അ​നു​ഭ​വ​നി​ൽ അ​ഷ്റ​ഫി​നെ നാ​ട്ടു​കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ വൈകുന്നേരം അഞ്ചരയോ​ടെ​യായിരുന്നു സം​ഭ​വം.

പു​ന്ന​കു​ളം ജം​ഗ്ഷ​നി​ൽനി​ന്നും തോ​ട്ടു​വ​ര​മ്പി​ലെ റോ​ഡി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന മാ​രു​തി കാ​റാ​ണ് ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ക്ക​വെ നി​യ​ന്ത്ര​ണംതെ​റ്റി പു​ന്ന​കു​ളം ച​പ്പാ​ത്ത് തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ​ത്.

ശ​ബ്ദംകേ​ട്ട് അ​യ​ൽ​വാ​സി​യാ​യ ബാ​ബു​വും കോ​ഫി ഹൗ​സി​ൽ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ അ​നി​ൽ​കു​മാ​റും ചേ​ർന്നു ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് കാ​ർ യാ​ത്രി​ക​നെ ര​ക്ഷി​ച്ച​ത്.