മെറിറ്റ് ഡേ ആഘോഷിച്ചു
1566931
Friday, June 13, 2025 6:52 AM IST
വഴുതക്കാട്: കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ തദ്ദേശ സ്വയംഭരണവകുപ്പ് സ് പെഷൽ സെക്രട്ടറി ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി, പ്ലസ്ടു വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കു നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.
സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ പ്രിയ, ഡയറക്ടർ സിസ്റ്റർ റെനീറ്റ, പ്രിൻസിപ്പൽ എം. അഞ്ജന, വൈസ് പ്രിൻസിപ്പൽ ജോളി ജോർജ്, അക്കാദമിക് കോ-ഓർഡിനേറ്റർ ജോണിക്കുട്ടി ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.