തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​സി ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​സി​സി തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച സി​മ്പോ​സി​യം തി​രു​വ​ന​ന്ത​പു​രം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ആ​ന​ന്ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെയ്തു.

പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ ക​രി​യ​പ്പ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സിന്പോസിയത്തിൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന്ന​ൻ കു​ന്നു​മ്മ​ൽ, എ​ൻ​സി​സി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ര​മേ​ശ് ഷ​ൺ​മു​ഖം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പൗ​ര​ത്വ പ​രി​ശീ​ല​ന​ത്തി​ൽ എ​ൻ‌​സി‌​സി​യു​ടെ പ​ങ്ക്, വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ൾ, സെ​മ​സ്റ്റ​റൈ​സേ​ഷ​ൻ, ഗ്രേ​ഡിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, എ​ൻ‌​സി‌​സി​യു​ടെ ആ​ഗോ​ള പ്ര​സ​ക്തി, യു​വ​ജ​ന ശാ​ക്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഈ ​പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.