കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു
1569764
Monday, June 23, 2025 10:22 PM IST
നെയ്യാറ്റിന്‍കര : കെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. അതിയന്നൂര്‍ അവണാകുഴി പി.ജി നിവാസില്‍ പ്രസന്നകുമാര്‍ (67) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ വഴിമുക്ക് കാഞ്ഞിരംകുളം റോഡില്‍ രാമപുരത്തായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസും എതിര്‍ദിശയില്‍ നിന്നും വരികയിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ ബസിനടിയിലായി. ഗുരുതരമായി പരിക്കേറ്റ പ്രസന്നകുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.