മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന നി​രാ​ലം​ബ​രും നി​ര്‍​ധ​ന​രു​മാ​യ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ദ​ര​വ്. ആ​ക്കു​ളം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹെ​ല്‍​പ്പി​ങ് ഹാ​ര്‍​ട്‌​സ് അം​ഗ​ങ്ങ​ളു​മാ​ണ് ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കാ​നെ​ത്തി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി നി​രാ​ലം​ബ​രാ​യ രോ​ഗി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന മൈ​ത്രി ല​ത അ​നൂ​പി​നെ​യും സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍​മാ​രാ​യ യേ​ശു​ദാ​സ്, ഷി​ബു എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.

കൂ​ടാ​തെ കെ.​ജി.​എ​ന്‍.​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​സ്റ്റ​ര്‍ ലി​നി പു​തു​ശ്ശേ​രി ഡ്ര​സ്സ് ബാ​ങ്കി​ലേ​ക്ക് ഡ്രെ​സ്സും ഡ​യ​പ്പ​റും ഇ​വ​ര്‍ സം​ഭാ​വ​ന ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി.​എ​സ് സു​നി​ല്‍​കു​മാ​ര്‍ വ​സ്ത്ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​കെ ജ​ബ്ബാ​ര്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി.​എ​സ് നു​നി​ല്‍​കു​മാ​ര്‍, ആ​ര്‍.​എം.​ഒ ഡോ. ​കെ.​പി ജ​യ​പ്ര​കാ​ശ​ന്‍, ലോ ​സെ​ക്ര​ട്ട​റി അ​നി​ല്‍​കു​മാ​ര്‍, കെ.​ജി.​എ​ന്‍.​എ വെ​സ്റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ഷ​മ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ശ, ട്ര​ഷ​റ​ര്‍ സു​നി​ത, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ശ്യാ​മി​ല, സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ഷാ​നി​ഫ, ഹെ​ല്‍​പ്പി​ങ് ഹാ​ര്‍​ട്‌​സ് ര​ക്ഷ​ധി​കാ​രി ശ്രീ​ല​ത, പ്ര​തീ​ഷ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​വി ഷി​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.