വൈസ്മെൻ ഇന്റർനാഷണൽ കണ്വൻഷൻ നടത്തി
1570245
Wednesday, June 25, 2025 6:28 AM IST
തിരുവനന്തപുരം: വൈസ്മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജണൽ കണ്വൻഷൻ നടന്നു. തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ നടന്ന ചടങ്ങിൽ കന്യാകുമാരി മുതൽ കരുനാഗപ്പള്ളി വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെട്ട സൗത്ത് വെസ്റ്റ് ഇന്ത്യാ റീജണിലെ 156 ക്ലബുകളിൽ നിന്നും അറുനൂറോളം പ്രതിനിധികൾ പങ്കെടുത്തു. കണ്വൻഷൻ ഇന്ത്യ ഏരിയ പ്രസിഡന്റ് വി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ് തു. ചടങ്ങിൽ അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു.
കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നൂറോളം വരുന്ന ഗവണ്മെന്റ് ആശുപത്രികളുമായി ചേർന്നു കഴിഞ്ഞ ഒരു വർഷക്കാലമായി നടപ്പിലാക്കി വരുന്ന "വായോജന പരിപാലനം' പ്രോജക്ടിന്റെ ഭാഗമായി ഇന്നലെ പത്തു ഹെൽത്ത് സെന്ററുകൾക്കാവശ്യമായ ഡയപ്പേഴ് സ്, കന്പിളി പുതപ്പുകൾ, വീൽ ചെയറുകൾ മുതലായവ വിതരണം ചെയ്തു. കഴിഞ്ഞ ഒരു വർഷം വിവിധ ക്ലബുകളുടെ സഹായത്താൽ മൂന്നുകോടിയോളം രൂപയുടെ സഹായം വയോജന പരിപാലനം പദ്ധതിയിലൂടെ നൽകിയെന്നു റീജണൽ ഡയറക്ടർ ഷാജി മാത്യു അറിയിച്ചു.
മികച്ച സാമൂഹിക സേവനത്തിനുള്ള കർമയോഗി അവാർഡ് ഡോ. ബാബു സ്റ്റീഫനും കർമശ്രേഷ്ഠ അവാർഡ് സുരേന്ദ്രൻ കണ്ണാട്ടിനും നൽകി. മികച്ച ഡിസ്ട്രിക്ട് ഗവർണറായി ഡോ. എം.കെ. ഷീജയും മികച്ച പ്രസിഡന്റുമാരായി സാലു പതാലിൽ, സുമ തരകൻ എന്നിവർ ഉൾപ്പെടെ വിവിധ ക്ലബുകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച നൂറോളം അംഗങ്ങൾക്ക് അവാർഡ് നൽകി. 2025-26 വർഷത്തേക്കു റീജണൽ ഡയറക്ടറായി തെരഞ്ഞെടുത്ത അഡ്വ. തോമസ് ജോർജിനെ ഷാജി മാത്യു ഒൗദ്യോഗിക കോളർ അണിയിച്ചു.
ചടങ്ങിൽ രാജൻ പണിക്കർ, തോമസ് ലൂക്കോസ്, സെക്രട്ടറി വിനോദ് രാജശേഖരൻ, ട്രഷറർ ജയകുമാർ, മുഹമ്മദ് അഷ്റഫ്, അഡ്വ. വിനീത് കുമാർ, തുടങ്ങിയവർ സംബന്ധിച്ചു.