വെ​ഞ്ഞാ​റ​മ്മൂ​ട്: എ​ഴു​പ​തു വ​യ​സ് ക​ഴി​ഞ്ഞ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പു​ന​ൽ​കു​ന്ന "ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി" കാ​ല​താ​മ​സം കൂ​ടാ​തെ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണ​മെ​ന്നു സീ​നി​യ​ർ സി​റ്റി​സ​ൺ​സ് സ​ർ​വീ​സ് കൗ​ൺ​സി​ൽ വെ​ഞ്ഞാ​റ​മ്മൂ​ട് മ​ണ്ഡ​ ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​തു സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ വ​ള​രെ വേ​ഗം പ​രി​ഹ​രി​ച്ച് വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​ദ്ധ​തി കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു സീ​നി​യ​ർ സി​റ്റി​സ​ൺ​സ് സ​ർ​വീ​സ് കൗ​ൺ​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. ഹ​നീ​ഫാ റാ​വു​ത്ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഭാ​ര​വാ​ഹി​ക​ളാ​യി മോ​ഹ​ന​ൻ പു​തു​വി​ള - പ്ര​സി​ഡ​ന്‍റ്, പ്ര​സ​ന്ന​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​ബാ​ബു ആ​ശാ​രി-സെ​ക്ര​ട്ട​റി, കൃ​ഷ്ണ​ൻ​കു​ട്ടി-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷി​ഹാ​ബു​ദീ​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​ക്കി 17 അം​ഗ മ​ണ്ഡ​ലം ക​മ്മി​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.