സ്കൂൾ തെരഞ്ഞെടുപ്പ്
1570249
Wednesday, June 25, 2025 6:40 AM IST
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ ആദ്യമായി സ്കൂൾ തെരഞ്ഞെടുപ്പ് നടത്തി. പ്ലസ്ടു വിദ്യാർഥിയായ ഗൗതം കൃഷ്ണയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത പ്രത്യേക സോഫ്റ്റ്വേറിലൂടെ കമ്പ്യൂട്ടറിൽ "ഹെഡ് ബോയ് "ഹെഡ് ഗേൾ", വിവിധ ഹൗസുകളുടെ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ എന്നിവരെ കുട്ടികൾ തെരഞ്ഞെടുത്തു.
പ്രിൻസിപ്പൽ ഫാ. ചാക്കോ പുതുകുളം സിഎംഐ നേതൃത്വം നൽകി. അജിൻ എസ്. അജയ്, എസ്. ലോലേന എന്നിവരെ യഥാക്രമം ഹെഡ് ബോയായും ഹെഡ് ഗേളായും തെരഞ്ഞെടുത്തു.