തിരുവല്ലത്തെ മോഷണം: പ്രതി പിടിയിൽ
1570256
Wednesday, June 25, 2025 6:40 AM IST
തിരുവല്ലം: പരശുരാമസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ കര്‍ക്കടക വാവുബലി ദിവസം ബലി തര്പ്പണത്തിനെത്തിയ ആളുടെ സ്കൂട്ടറില്‍ സൂക്ഷിച്ച പണം കവര്‍ന്ന കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.
പാലോട് കരുമന്കോട് ചിപ്പന്ച്ചിറ സന്ധ്യകോട്ടെജില് സനോഷ് ഗോപി (48) ആണ് പിടിയിലായത്. ശ്രീകാര്യം സ്വദേശിയുടെ സ്കൂട്ടറില്‍ നിന്നും 6,000 രൂപ മോഷ്ടിച്ച കേസിലാണ് പോലീസ് സനോഷിനെ അറസ്റ്റ് ചെയ്തതെന്ന് തിരുവല്ലം എസ്എച്ച്ഒ ജെ. പ്രദീപ് അറിയിച്ചു.
പ്രതി പാലക്കാടുഭാഗത്തുണ്ടെന്നറിഞ്ഞ് അവിടെനിന്നുളള പോലീസിന്റെ സഹോയത്തോടുകൂടിയാണ് സനോഷിനെ പിടികൂടിയത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.