ലയോള സ്കൂൾ മന്ദിരവും നവീകരിച്ച ലൈബ്രറിയും ഉദ്ഘാടനം ചെയ്തു
1569929
Tuesday, June 24, 2025 5:45 AM IST
തിരുവനന്തപുരം: ശ്രീകാര്യം ലയോള സ്കൂളിലെ പുതിയ മന്ദിരമായ പോപ്പ്് ഫ്രാൻസിസ് കോംപ്ലക്സിന്റെ ഉദ്ഘാടനവും നവീകരിച്ച ഫാ. സി.പി. വർക്കി എസ് ജെ ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു.
പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കേരള ഈശോസഭ പ്രൊവിൻഷ്യൽ റവ. ഡോ. ഇ.പി. മാത്യു എസ്ജെ, ലയോള സ്കൂൾ മാനേജർ ഫാ. സണ്ണി തോമസ് കുന്നപ്പള്ളിൽ എസ്ജെ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ലയോള സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ റവ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, ലയോള കോളജ് പ്രിൻസിപ്പൽ റവ. ഡോ. സാബു തോമസ് എസ്ജെ, സിബിഎസ്ഇ പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ് ജെ, എച്ച്എസ്ഇ പ്രിൻസിപ്പൽ സിസ്റ്റർ ജിജി തോമസ് ബർസാർ ഫാ. ജോസ് തൈപ്പറന്പിൽ എസ്ജെ, ലോബ പ്രസിഡന്റ് ജേക്കബ് മാത്തൻ, അഗസ്റ്റിൻ ചാണ്ടി എന്നിവർ പങ്കെടുത്തു.
നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം കൊൽക്കത്ത സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ റവ. ഡോ. ജോണ് ഫെലിക്സ് രാജ് എസ് ജെ നിർവഹിച്ചു. കേരള ഈശോ സഭ പ്രൊവിൻഷ്യൽ ഫാ. ഇ.പി. മാത്യു എസ്ജെ നവീകരിച്ച ഗ്രന്ഥശാല വെഞ്ചരിച്ചു.
പോപ്പ് ഫ്രാൻസിസ് മന്ദിരത്തിൽ ലയോള സ്കൂളിന്റെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം, റോബോട്ടിക്സ് ലാബ്, ബുക്ക് സ്റ്റാൾ, റിക്കാഡിംഗ് സ്റ്റുഡിയോ, മാത്്സ്, ലാംഗ്വേജ് ലാബുകൾ, മൾട്ടി പർപ്പസ് ഹാൾ, കുട്ടികൾക്കുള്ള ഇൻഫേമറി, ലോബ ഓഫീസ്, ഭക്ഷണശാല, സ്പോർട്സ് പവലിയൻ എന്നിവ ഒരുക്കിയിരിക്കുന്നു.