പട്ടം എസ്യുടി ആശുപത്രിയില്‍ ലോക യോഗ ദിനം ആചരിച്ചു
1569924
Tuesday, June 24, 2025 5:45 AM IST
തിരുവനന്തപുരം: എസ്യുടി ആശുപത്രിയില്‍ ലോക യോഗദിനം ആചാരിച്ചു. ആശുപത്രിയിലെ ജീവനക്കാര്‍ക്കും നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക യോഗ ക്ലാസ് നടത്തിയായിരുന്നു യോഗ ദിനം ആചരിച്ചത്. ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കേണല്‍ രാജീവ് മണ്ണാളി, എച്ച്ആര്‍ മാനേജര്‍ ദേവികൃഷ്ണ, ഓപ്പറേഷന്‍സ് മാനേജര്‍ ടിജു സാമുവല്‍, മറ്റു വകുപ്പ് മേധാവികള്‍, ജീവനക്കാര്‍, നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെ 100-റോളം പേര് പരിപാടിയില്‍ പങ്കെടുത്തു.
ക്വാളിറ്റി മാനേജര്‍ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടന്നത്. മെച്ചപ്പെട്ട ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗയെ ദൈനംദിന ജീവിതത്തില്‍ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കാനാണ് പരിശീലനം സംഘടിപ്പിച്ചതെന്ന് കേണല്‍ രാജീവ് മണ്ണാളി പറഞ്ഞു.